“ബാഴ്സലോണ സ്ക്വാഡിൽ താൻ സന്തോഷവാനാണ്” – കോമാൻ

20201010 004051
- Advertisement -

ബാഴ്സലോണയുടെ ഇപ്പോഴുള്ള സ്ക്വാഡിൽ താൻ സന്തോഷവാനാണ് എന്ന് പരിശീലകൻ റൊണാൾഡ് കോമാൻ. ട്രാൻസ്ഫർ വിൻഡോയിൽ ആകെ രണ്ട് ട്രാൻസ്ഫറുകൾ മാത്രമെ ബാഴ്സലോണ പൂർത്തിയാക്കിയിരുന്നുള്ളൂ. ഇതിൽ ഡെസ്റ്റ് മാത്രമെ കോമൻ ആവശ്യപ്പെട്ട താരമായി ഉള്ളൂ. ഡിപായ്, വൈനാൾഡം തുടങ്ങി കോമാൻ ആഗ്രഹിച്ച പലരും ബാഴ്സലോണയിൽ ഈ വിൻഡോയിൽ എത്തിയില്ല. എന്നാൽ ക്ലബ് സ്ക്വാഡ് മെച്ചപ്പെടുത്താൻ ശ്രമിച്ചു എന്നും എന്നാൽ സാമ്പത്തിക പ്രതിസന്ധി ഉള്ളത് കൊണ്ടാണ് അത് നടക്കാതിരുന്നത് എന്നും കോമാൻ പറഞ്ഞു.

ഇതുവരെ കളിച്ച മത്സരങ്ങൾ നോക്കിയാൽ ടീം മികച്ചതാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. പ്രസിംഗിൽ ചെറിയ പ്രശ്നം ഉണ്ട് എങ്കിലും ട്രെയിനിങ്ങിൽ അത് മെച്ചപ്പെടുത്താം എന്നും കോമാൻ പറഞ്ഞു. ഡെസ്റ്റിന്റെ വരവ് ബാഴ്സലോണയുടെ ഡിഫൻസ് മെച്ചപ്പെടുത്തും എന്നും കോമാൻ പറഞ്ഞു. പ്യാനിച് എത്താൻ താമസിച്ചത് കൊണ്ട് പൂർണ്ണ ഫിറ്റ്നെസിൽ എത്താൻ സമയം എടുക്കും എന്നും ഫിറ്റ്നെസിൽ എത്തിയാൽ ബാഴ്സലോണക്ക് വലിയ കരുത്താകും പ്യാനിച് എന്നും അദ്ദേഹം പറഞ്ഞു.

Advertisement