“ഗ്രീസ്മെൻ ബാഴ്സയിൽ വരാത്തത് മെസ്സിയുടെ നിഴലാകുമെന്ന് പേടിച്ച്” – റിവാൾഡോ

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മെൻ ബാഴ്സലോണയിൽ വരാത്തത് മെസ്സിയെ പേടിച്ചാണെന്ന് ബ്രസീൽ ഇതിഹാസം റിവാൾഡോ. കഴിഞ്ഞ സീസണിൽ ബാഴ്സലോണയുമായി കരാർ ഒപ്പിടാൻ അടുത്തെത്തിയ ഗ്രീസ്മെൻ അവസാനം ആ ട്രാൻസ്ഫറിൽ നിന്ന് പിന്മാറി അത്ലറ്റിക്കോ മാഡ്രിഡുമായി കരാർ ഒപ്പുവെച്ചിരുന്നു.

ഗ്രീസ്മെൻ അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രധാന താരമാണ്. പക്ഷെ ബാഴ്സലോണയിൽ വന്നാൽ അവിടെ മെസ്സിക്ക് പിറകിൽ മാത്രമെ സ്ഥാനം ഉണ്ടാകു. മെസ്സിയുടെ നിഴലാകുമെന്ന പേടിയാണ് ഗ്രീസ്മെനെ ബാഴ്സയിൽ നിന്ന് അകറ്റുന്നത് എന്നും റിവാൾഡോ പറഞ്ഞു. ഗ്രീസ്മെൻ മാത്രമല്ല ഒട്ടുമിക്ക താരങ്ങളും ബാഴ്സലോണയിൽ വരുമ്പോൾ ഇത് ചിന്തിക്കും എന്നും റിവാൾഡോ പറഞ്ഞു.

Advertisement