മിലാനെതിരെ റൊണാൾഡോ കളിക്കില്ല

- Advertisement -

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നാളെ എ സി മിലാനെതിരായ മത്സരത്തിൽ കളിക്കില്ല. മിലാനെതിരെ റൊണാൾഡോ കളിക്കില്ല എന്ന് ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ യുവന്റസ് പരിശീലകൻ അലെഗ്രി വ്യക്തമാക്കി. പോർച്ചുഗലിന്റെ സെർബിയക്ക് എതിരായ മത്സരത്തിനിടെയായിരുന്നു റൊണാൾഡോയ്ക്ക് പരിക്കേറ്റത്. നാളെ റൊണാൾഡോ മാത്രമല്ല കെല്ലിനിയും കളിക്കില്ല എന്ന് അലെഗ്രി പറഞ്ഞു.

എന്നാൽ റൊണാൾഡോ മെച്ചപ്പെട്ട നിലയിൽ ആണെന്നും അതുകൊണ്ട് തന്നെ അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കും എന്നാണ് പ്രതീക്ഷയെന്നും അലെഗ്രി പറഞ്ഞു. ഏപ്രിൽ 10നാണ് യുവന്റസ് അയാക്സ് മത്സരം. നേരത്തെ റൊണാൾഡോ ആയിരുന്നു പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഹാട്രിക്കുമായി യുവന്റസിനെ രക്ഷിച്ചത്.

ഇറ്റാലിയൻ ലീഗിൽ ഏതാണ്ട് കിരീടം ഉറപ്പിച്ച യുവന്റസ് മിക്കതാരങ്ങൾക്കും വിശ്രമം നൽകിയാണ് കളിക്കുന്നത്. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ കൂടെ വിജയിച്ചാൽ യുവന്റസ് ഇറ്റലിയിലെ ഔദ്യോഗിക ചാമ്പ്യന്മാരാകും.

Advertisement