അലെന ഇനി ബാഴ്സ സീനിയർ ടീമിൽ സ്ഥിരം അംഗം

ബാഴ്സലോണ തങ്ങളുടെ യൂത്ത് ടീം അംഗം കാർലെസ് അലെനയെ സീനിയർ ടീമിലേക്ക് ഉയർത്തി. ഇതോടെ താരം ഇനി ബാഴ്സ സീനിയർ ടീമിൽ സ്ഥിരം അംഗമാകും. റാഫിഞക്ക് പരിക്ക് ഏറ്റതോടെയാണ്‌ താരത്തെ സീനിയർ ടീമിലേക്ക് ഉയർത്താൻ ബാഴ്സ തീരുമാനിച്ചത്. താരത്തിന് നമ്പർ 21 ജേഴ്സിയും അനുവദിച്ചു.

ബാഴ്സയുടെ ല മാസിയ അക്കാദമിയുടെ മികച്ച താരങ്ങളിൽ ഒരാളായ അലെന നേരത്തെ തന്നെ സീനിയർ ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ല ലീഗെയിൽ കഴിഞ്ഞ ആഴ്ച്ച വിയ്യറയലിന് എതിരെ താരം ബാഴ്സക്കായി ഗോൾ നേടിയിരുന്നു. പക്ഷെ താരത്തെ ബാഴ്സ ബി തരമായാണ് രെജിസ്റ്റർ ചെയ്തിരുന്നത്. ഇന്നത്തെ നടപടിയോടെ താരം ഔദ്യോഗികമായി ബാഴ്സ സീനിയർ ടീം അംഗമാകും.