മമ്പാടിൽ അൽ ശബാബിന് ആദ്യ ജയം

- Advertisement -

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ അൽ ശബാബ് തൃപ്പനച്ചിക്ക് വിജയം. ഇന്നലെ അൽ മിൻഹാൽ വളാഞ്ചേരിയും അൽ ശബാബ് തൃപ്പനച്ചിയും ഏറ്റുമുട്ടിയ മത്സരം 2-2 എന്ന സ്കോറിൽ അവസാനിച്ചിരുന്നു. അതിന്റെ റീമാച്ചിനായി ഇന്ന് ഇറങ്ങിയ അൽ ശബാബ് തൃപ്പനച്ചി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. സീസണിലെ അൽ ശബാബിന്റെ ആദ്യ വിജയമായിരുന്നു ഇത്.

നാളെ മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടും സോക്കർ ഷൊർണ്ണൂരും ഏറ്റുമുട്ടും.

Advertisement