ബാഴ്സലോണക്ക് തിരിച്ചടി, കൗട്ടിനോ പരിക്കേറ്റ് പുറത്ത്

- Advertisement -

ലാ ലീഗയിൽ ബാഴ്സലോണക്ക് തിരിച്ചടി. ബ്രസീലിയൻ താരം കൗട്ടീനോ പരിക്കേറ്റ് പുറത്ത്. ഇടം കാലിൽ ഏറ്റ പരിക്ക് കാരണം താരത്തിന് സർജറി വേണ്ടി വരുമെന്നാണ് ബാഴ്സലോണ പറയുന്നത്. ഇന്ന് ഐബറിനെതിരായ മത്സരത്തിലെ സ്റ്റോപ്പേജ് ടൈമിലാണ് കൗട്ടീനോ മുടന്തിക്കൊണ്ട് കളം വിട്ടത്. പിന്നീട് പത്ത് പേരുമായിട്ടാണ് സമനിലയിലായ മത്സരം ബാഴ്സലോണ അവസാനിപ്പിച്ചത്.

പരിക്കേറ്റ് പുറത്തിരിക്കുന്ന താരങ്ങളുടെ നിരയിലേക്ക് കൗട്ടീനോയുടെ പേരും എഴുതിച്ചേർത്തു. പിക്വെ, ആൻസു ഫതി,സെർജി റോബർട്ടോ എന്നിവർക്ക് പിന്നാലെയാണ് കൗട്ടീനോയും പുറത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ലോണിൽ ബയേൺ മ്യൂണിക്കിലെത്തിയ കൗട്ടീനോ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയാണ് ക്യാമ്പ് നൗവിൽ തിരികെയെത്തിയത്. ഈ സീസണിൽ ബാഴ്സലോണക്ക് വേണ്ടി മൂന്ന് ഗോളുകളടിക്കുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു കൗട്ടീനോ.

Advertisement