വാണ്ടറേഴ്സ് ടെസ്റ്റിലേക്ക് റബാഡയെയും ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക

Beuranhendricks1
- Advertisement -

ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന വാണ്ടറേഴ്സിലെ രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് കാഗിസോ റബാഡയെയും ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. കഴിഞ്ഞ ദിവസം റബാഡയെ ഉള്‍പ്പെടുത്തിയ ടീം ഇന്ന് ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെയും ഉള്‍പ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. സ്ക്വാഡില്‍ നിന്ന് മിഗായേല്‍ പ്രിട്ടോറിയസിനെ റിലീസ് ചെയ്തു.

ഈ വര്‍ഷം ജനുവരിയില്‍ ഇതേ വേദിയില്‍ ആയിരുന്നു ഹെന്‍ഡ്രിക്സിന്റെ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരെയാണ് താരം തന്റെ ഏക ടെസ്റ്റ് കളിച്ചത്. ജനുവരി 3 ഞായറാഴ്ചയാണ് വാണ്ടറേഴ്സിലെ രണ്ടാം ടെസ്റ്റ് നടക്കുക.

Advertisement