ബാഴ്സലോണയിൽ ഒരു താരത്തിന് കൊറോണ

ബാഴ്സലോണയിൽ പ്രീസീസൺ ക്യാമ്പിനായി മടങ്ങി എത്തിയ ഒരു താരത്തിന് കൊറോണ സ്ഥിരീകരിച്ചും താരത്തിന്റെ പേരു വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഈ താരം ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ ഉള്ള താരം അല്ലായെന്നും ചാമ്പ്യൻസ് ലീഗിനായി പുറപ്പെടുന്ന സ്ക്വാഡുമായി ബന്ധപ്പെട്ടിട്ടില്ല എന്നും ബാഴ്സലോണ അറിയിച്ചു. ഇന്നലെ 9 താരങ്ങൾ പ്രീസീസണ് വേണ്ടി ബാഴ്സലോണയിൽ മടങ്ങി എത്തിയിരുന്നു.

റഫിന, പെഡ്രി, മാത്യുസ് ഫെർണാണ്ടസ്, മിറാണ്ട, ഒരിയോൾ ബുസ്കെറ്റ്സ്, അലേന, വാഗു, ട്രിൻസാവോ, ടൊഡീബോ എന്നിവരാണ് ഇന്നലെ ക്ലബിൽ മടങ്ങി എത്തി ടെസ്റ്റിന് വിധേയരായത്. ഇവരിൽ ഒരാൾക്കാണ് കൊറോണ. പോസിറ്റീവ് ആയ താരത്തിന് ലക്ഷണങ്ങൾ ഇല്ലാ എന്നും ക്വാരന്റീനിൽ കഴിയുക ആണെന്നും ക്ലബ് അറിയിച്ചു. ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിനെ ഇത് ബാധിക്കുകയില്ല എന്നും ക്ലബ് അറിയിച്ചു.

Previous articleഎലി സാബിയ ചെന്നൈയിനിൽ തന്നെ തുടരും
Next articleവിലക്ക് മാറി ഷാകിബ് അൽ ഹസൻ ശ്രീലങ്കൻ പര്യടനത്തിന് ഉണ്ടാവും