എലി സാബിയ ചെന്നൈയിനിൽ തന്നെ തുടരും

- Advertisement -

ചെന്നൈയിൻ ഡിഫൻസിലെ അതിശക്തനായ പോരാളി എലി സാബിയ ക്ലബിൽ കരാർ പുതുക്കി.ഒരു വർഷത്തേക്കാണ് എലൊ സാബിയ ചെന്നൈയിനുമായുള്ള കരാർ പുതുക്കിയത്. അവസാന സീസണിലെ ചെന്നൈയിന്റെ ഫൈനൽ വരെയുള്ള യാത്രയിൽ പ്രധാന പങ്കുവഹിച്ച താരമാണ് എലി സാബിയ. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ ക്ലബിനു വേണ്ടി ഇറങ്ങിയിരുന്നു.

ഇതുവരെ മൂന്ന് സീസണുകളിലായി ചെന്നൈയിനു വേണ്ടി 54 മത്സരങ്ങൾ എലി സാബിയ കളിച്ചിട്ടുണ്ട്. അവസാന രണ്ട് സീസൺ കൂടാതെ 2016ലും എലി സാബിയ ചെന്നൈയിനൊപ്പം ഉണ്ടായിരുന്നു. ബ്രസീൽ സ്വദേശിയായ എലി സാബി ബ്രസീലിലും സൗദിയിലും ഒക്കെയായി നിരവധി ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നിന്ന് ഒരുപടി കൂടെ മുന്നേറി ഇത്തവണ ഐ എസ് എൽ കിരീടത്തിൽ എത്തണം എന്നാണ് ആഗ്രഹം എന്ന് കരാർ ഒപ്പുവെച്ച ശേഷം എലി സാബിയ പറഞ്ഞു.

Advertisement