ബാഴ്സലോണ ബോർഡിൽ കൂട്ടരാജി

- Advertisement -

ബാഴ്സലോണ ക്ലബിന്റെ ബോർഡിൽ നിന്ന് ആറു ഡയറക്ടർമാർ രാജിവെച്ചു. എമിൽ റൗസദ്, എൻറിക് ടൊമ്പാസ്, സില്വൊ ഏലിയസ്, ജോസഫ് പോണ്ട്, മരിയ ടെക്സിഡോഫ്,ജോർദി കാൽസമിഗ്ലിയ എന്നിവരാണ് ബോർഡിൽ നിന്ന് രാജിവെച്ചത്. മൂന്ന് ഡയറക്ടർമാരോട് രാജിവെക്കാൻ ക്ലബ് പ്രസിഡന്റ് ആയ ബൊർതമെയു ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആറുപേരുടെ രാജി.

ഇവരെല്ലാം ബർതൊമെയുവിന്റെ ബോർഡിലെ എതിരാളികൾ ആണ്. പുതിയ തിരഞ്ഞെടുപ്പിന് മുമ്പ് ഈ രാജി ബാഴ്സലോണയിൽ പ്രതിസന്ധികൾ സൃഷ്ടിക്കും. ഇപ്പോൽ 13 ഡയറക്ടർമാർ മാത്രമെ ബാഴ്സലോണ ബോർഡിൽ ഉള്ളൂ. 14 ഡയറക്ടർമാർ എങ്കിലും ചുരുങ്ങിയത് വേണം എന്നാണ് നിയമം. ഇതിന് പെട്ടെന്നു തന്നെ ബാഴ്സലോണ പരിഹാരം കണ്ടെത്തേണ്ടി വരും.

Advertisement