ലോക്ക്ഡൗണ്‍ നിയമങ്ങളുടെ ലംഘനം ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് പിഴ

- Advertisement -

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച ക്രിക്കറ്റ് താരം ഋഷി ധവാന് പിഴ. ഹിമാച്ചലില്‍ ലോക്ക്ഡൗണ്‍ ഇളവുള്ള സമയമായ രാവിലെ പത്ത് മുതല്‍ ഒരു മണി വരെ പുറത്ത് പോകുവാന്‍ ആളുകള്‍ക്ക് അനുമതിയുണ്ടെങ്കിലും അതിന് വേണ്ട പാസ് എടുക്കേണ്ടതുണ്ട്. പാസ് ഇല്ലാതെ ബാങ്കിലേക്ക് തന്റെ വാഹനത്തില്‍ യാത്ര ചെയ്ത താരത്തെ ഹിമാച്ചല്‍ പോലീസ് തടയുകയും പാസ് ആവശ്യപ്പെടുകയും ആയിരുന്നു.

എന്നാല്‍ അത് കൊടുക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ താരത്തിനെതിരെ 500 രൂപ പിഴ ചുമത്തി. ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലും കളിച്ച താരമാണ് ഋഷി ധവാന്‍.ഐപിഎലില്‍ കിംഗ്സ് ഇലവന് വേണ്ടിയും മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ജഴ്സി അണിഞ്ഞിട്ടുള്ള താരമാണ് ഋഷി ധവാന്‍.

Advertisement