മെസ്സിയുടെ അഭാവം മറികടക്കാനുള്ള കരുത്ത് ബാഴ്സലോണക്ക് ഉണ്ട് എന്ന് ബാഴ്സലോണ സെന്റർ ബാക്ക് ജെറാഡ് പികെ. ഇന്നലെ സെവിയ്യക്കെതിരായ മത്സരത്തിൽ കൈക്ക് പരിക്കേറ്റ മെസ്സി മൂന്ന് ആഴ്ചയോളം കളത്തിന് പുറത്തായിരിക്കും എന്ന് ബാഴ്സലോണ മെഡിക്കൽ ടീം അറിയിച്ചിരുന്നു. എൽ ക്ലാസിക്കോയും ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും ഒക്കെ മെസ്സിക്ക് നഷ്ടമാകും.
സീസണിൽ ഇനി മികച്ച ഫോമിലേക്ക് ഉയരാത്ത ബാഴ്സലോണക്ക് മെസ്സി കൂടെ നഷ്ടമാകുന്നത് വലിയ തിരിച്ചടിയാകും എന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഇതിണ്ട് യോജിക്കാൻ പികെ തയ്യാറല്ല. മെസ്സി ഉണ്ടോ ഇല്ലയോ എന്നത് വലിയ വ്യത്യാസം സൃഷ്ടിക്കും. എന്നാൽ അതിനർത്ഥം മെസ്സി ഇല്ലാതെ ബാഴ്സക്ക് ജയിക്കാൻ ആവില്ല എന്നല്ല. മെസ്സിയുടെ വിടവ് നികത്താൻ ഉള്ള സ്ക്വാഡ് ശക്തി ബാഴ്സക്ക് ഉണ്ടെന്നും പികെ പറഞ്ഞു.