ബാഴ്സലോണയ്ക്ക് പിങ്ക് നിറത്തിൽ മൂന്നാം ജേഴ്സി

ലാലിഗ ക്ലബായ ബാഴ്സലോണ പുതിയ മൂന്നാം ജേഴ്സി അവതരിപ്പിച്ചു. പിങ്ക് നിറത്തിലുള്ള ഡിസൈനിലാണ് മൂന്നാം ജേഴ്സി ഒരുക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈകി ആണ് ബാഴ്സലോണയുടെ കിറ്റ് ഒരുക്കുന്നത്‌. ഹോം കിറ്റും എവേ കിറ്റും ബാഴ്സലോണ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. മൂന്നാം ജേഴ്സി നാളെ മുതൽ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും. മെസ്സി ക്ലബിൽ നിൽക്കും എന്ന് ഉറപ്പായതോടെ മെസ്സിയെ മധ്യത്തിൽ നിർത്തിയാണ് ഇന്ന് ബാഴ്സലോണ പുതിയ ജേഴ്സിയുടെ പോസ്റ്ററുകൾ പുറത്തിറക്കിയത്.

Previous articleഇനി കളി കാര്യമാകും, അന്താരാഷ്ട്ര പ്ലയർ ട്രാക്കർ സംവിധാനമൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്
Next articleബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ യുവരാജ് സിങിന്റെ ശ്രമം