ബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ യുവരാജ് സിങിന്റെ ശ്രമം

Photo:Twitter/@gt20canada

ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിൽ കളിക്കാൻ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് ശ്രമം നടത്തുന്നതായി വാർത്തകൾ. താരത്തിന് ബിഗ്ബാഷിൽ അവസരം ലഭിക്കുകയാണെങ്കിൽ ബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവും യുവരാജ് സിംഗ്. നേരത്തെ കാനഡയിൽ നടന്ന ഗ്ലോബൽ ടി20 ലീഗിൽ യുവരാജ് സിംഗ് കളിച്ചിരുന്നു.

നിലവിൽ ഇന്ത്യൻ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്ന താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാൻ ബി.സി.സി.ഐ അനുവാദം നൽകാറില്ല. എന്നാൽ യുവരാജ് സിങ് ആഭ്യന്തര ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതുകൊണ്ട് വിദേശ ലീഗുകളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. യുവരാജിന്റെ മാനേജർ ആയ ജേസൺ വന് ആണ് ഓസ്‌ട്രേലിയൻ ബിഗ് ബാഷിൽ കളിക്കാൻ യുവരാജ് സിങിന് താല്പര്യം ഉണ്ടെന്ന വാർത്ത പുറത്തുവിട്ടത്.

Previous articleബാഴ്സലോണയ്ക്ക് പിങ്ക് നിറത്തിൽ മൂന്നാം ജേഴ്സി
Next articleകോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു, രണ്ട് കളിക്കാർ ഇംഗ്ലണ്ട് ടീമിന് പുറത്ത്