അടുത്ത സീസണിലും ഗ്രീസ്മാൻ അത്ലറ്റികോ മാഡ്രിഡിൽ കളിക്കും

ബാഴ്‌സലോണയിൽ നിന്ന് കഴിഞ്ഞ സീസണിൽ ലോണിൽ അത്ലറ്റികോ മാഡ്രിഡിൽ കളിച്ച അന്റോണിയോ ഗ്രീസ്മാൻ അടുത്ത സീസണിലും അത്ലറ്റികോ മാഡ്രിഡിൽ തുടരും. അടുത്ത സീസണിലും ലോണിൽ താരത്തെ നിലനിർത്താനുള്ള തീരുമാനം അത്ലറ്റികോ മാഡ്രിഡ് എടുക്കുകയായിരുന്നു.

രണ്ടാം വർഷവും താരത്തെ ലോണിൽ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയതോടെ അടുത്ത സീസണിന്റെ തുടക്കത്തിൽ 40 മില്യൺ യൂറോ നൽകി താരത്തെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കണം എന്ന് താരത്തിന്റെ ലോൺ കരാറിൽ ഉണ്ട്. അത്ലറ്റികോ മാഡ്രിഡിന് വേണ്ടി 50% കൂടുതൽ മത്സരങ്ങൾ താരം കളിക്കുകയാണെങ്കിൽ മാത്രമാവും 40മില്യൺ യൂറോ നൽകി താരത്തെ അത്ലറ്റികോ മാഡ്രിഡ് വാങ്ങേണ്ടിവരുക.

കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിന് വേണ്ടി 39 മത്സരങ്ങൾ കളിച്ച ഗ്രീസ്മാന് 8 ഗോളുകളും 7 അസിസ്റ്റുകളും മാത്രമാണ് സ്വന്തമാക്കാനായത്.

Comments are closed.