അസൻസിയോ രക്ഷയ്ക്ക്, റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു

ലാലിഗയിലെ റയൽ മാഡ്രിഡിന്റെ ഒന്നാം സ്ഥാനത്തെ ലീഡ് ആറ് പോയിന്റായി വർധിപ്പിച്ചു. ഇന്നലെ ഗ്രനാഡയെ തോൽപ്പിച്ചതോടെയാണ് ആഞ്ചലോട്ടിയുടെ ടീം ബഹുദൂരം മുന്നിൽ എത്തിയത്. ഏക ഗോളിനായിരുന്നു വിജയം. നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവസണം അസൻസിയോയുടെ ഒരു ഗോൾ വേണ്ടി വന്നു റയലിന് വിജയിക്കാൻ. 74ആം മിനുട്ടിൽ ആയിരുന്നു സ്പാനിഷ് താരം റയലിന്റെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്.

ഈ വിജയത്തോടെ റയലിന് 23 മത്സരങ്ങളിൽ നിന്ന് 53 പോയിന്റായി. രണ്ടാമതുള്ള് സെവിയ്യക്ക് 47 പോയിന്റാണ് ഉള്ളത്. ബാഴ്സലോണ റയലിനെക്കാൾ 15 പോയിന്റ് പിറകിൽ ആണ് ഇപ്പോൾ ഉള്ളത്.