വ്ലാഹോവിച് യുവന്റസിലും ഗോളടി തുടങ്ങി, പുതിയ താരങ്ങളുടെ മികവിൽ യുവന്റസ് ജയം

20220207 082536

സീരി എയിൽ പുതിയ സൈനിംഗുകളുടെ മികവിൽ യുവന്റസിന് വിജയം. ടൂറിനിൽ വെച്ച് ഹെല്ലാസ് വെറോണയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ജനുവരി ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയ സകറിയയും വ്ലാഹോവിചും ആണ് ഗോളുകൾ നേടിയത്. കളിയുടെ 13ആം മിനുട്ടിൽ ആയിരുന്നു വ്ലാഹോവിചിന്റെ ഗോൾ. ഡിബാലയുടെ പാസിൽ നിന്ന് ഒരു ചിപ്പിലൂടെ ആയിരുന്നു താരത്തിന്റെ ഫിനിഷ്.
20220207 015333

വ്ലാഹോവിച് ഈ സീസണിൽ നേടുന്ന 18ആം ലീഗ് ഗോളാണിത്. ഫിയൊറെന്റീനക്ക് വേണ്ടി 17 ഗോളുകൾ താരം ഈ സീസണിൽ നേടിയിരുന്നു. അവിടെ നിന്ന് 75 മില്യൺ ആണ് വ്ലാഹോവിച് യുവന്റസിൽ എത്തിയത്. രണ്ടാം പകുതിയിൽ മറ്റൊരു അരങ്ങേറ്റക്കാരൻ ആയ സകറിയയും വല കണ്ടെത്തി. 61ആം മിനുട്ടിൽ ആയിരുന്നു സകറിയയുടെ ഗോൾ.

24 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി യുവന്റസ് ഇപ്പോൾ ലീഗിൽ നാലാമത് നിൽക്കുകയാണ്.