ആർതറും ഡെംബലെയും ഇല്ല, ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

ലാലിഗയിൽ നടക്കുന്ന മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഹോം മത്സരത്തിൽ റയൽ വല്ലഡോയിഡിനെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. ബ്രസീലിയൻ മിഡ്ഫീൽഡർ ആർതുർ ഇന്ന് ടീമിൽ ഇടം പിടിച്ചില്ല. രണ്ട് മത്സരങ്ങൾ കൂടെ അടുത്ത ഏഴു ദിവസത്തിനുള്ളിൽ കളിക്കേണ്ടതിനാൽ താരത്തിന് വിശ്രമം കൊടുത്തിരിക്കുകയാണ്‌.

സസ്പെൻഷനിൽ ആയിരിക്കുന്ന ഡെംബലെയും ടീമിൽ ഇല്ല. ജൂനിയർ ഫിർപോയ്ക്കും ഇന്ന് അവസരമില്ല. സെർജി റൊബേർട്ടോ, അലേന, കാർലെസ് പെരെസ് എന്നിവർ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ന് രാത്രി 1.45നാണ് മത്സരം നടക്കുക.

ബാഴ്സലോണ സ്ക്വാഡ്;

Advertisement