ഇന്ന് നടക്കുന്ന ലീഗ് മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. എവേ മത്സരത്തിൽ റയൽ സോസിഡാഡിനെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. ഇന്ന് വിജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാകും ബാഴ്സലോണയുടെ ലക്ഷ്യം. പരിക്കേറ്റതിനാൽ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതർ ഇന്നും ടീമിൽ ഇല്ല. എന്നാൽ പരിക്ക് കാരണം പുറത്തായിരുന്ന ഡിഫൻഡർമാരായ ആൽബയും സെമേഡോയും ടീമിലേക്ക് തിരികെയെത്തി. യുവതാരം അൻസു ഫതിയും ഇന്ന് ടീമിനൊപ്പം ഉണ്ട്. പ്രമുഖരായ മെസ്സി, സുവാരസ്, ഗ്രീസ്മൻ തുടങ്ങിയവർ എല്ലാം ടീമിൽ ഉണ്ട്. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുന്നത്.