ഐപിഎല്‍ ഉള്‍പ്പെടെ എല്ലാ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും പിന്മാറി ഇംഗ്ലണ്ട് താരം

- Advertisement -

തന്നെ ഇംഗ്ലണ്ട് ഏകദിന-ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെത്തുടര്‍ന്ന് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുവാന്‍ തീരുമാനിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് താരം പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഐപിഎലില്‍ സിഎസ്കെയുടെ ഭാഗമായിരുന്ന താരത്തെ ഈ ലേലത്തിന് മുമ്പ് ടീം റിലീസ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ബില്ലിംഗ്സ് ലേലത്തില്‍ നിന്ന് കൂടി പിന്മാറുകയായിരുന്നു.

തനിക്ക് ഇംഗ്ലണ്ട് ടീമിലേക്ക് അവസരം ലഭിയ്ക്കാത്തതില്‍ നിരാശയുണ്ടെന്നും അതിനാല്‍ തന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് ശേഷം കെന്റ് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി പുതിയ സീസണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് തന്റെ ഈ തീരുമാനം എന്ന് സാം ബില്ലിംഗ്സ് ട്വിറ്ററില്‍ കുറിച്ചു.

Advertisement