
- Advertisement -
ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാർ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല. പരിക്കാണ് ഭുവനേശ്വറിന് വില്ലനായിരിക്കിന്നത്. ഗ്രോയിൻ ഇഞ്ച്വറിയേറ്റ ഭുവനേശ്വറിന് വിശ്രമം വേണ്ടിവരും എന്ന് ബി സി സി ഐ അറിയിച്ചു. മുംബൈയിൽ നടന്ന ട്വി20 മത്സരത്തിൽ ആയിരുന്നു ഭുവനേശ്വർ കുമാറിന് പരിക്കേറ്റത്.
ഭുവനേശ്വറിന് പകരം ശർദുൽ താക്കൂർ ആകും ഇന്ത്യക്കായി ഏകദിന പരമ്പരയിൽ കളിക്കുക. അവസാനമായി ഏഷ്യ കപ്പിലാണ് ശർദുൽ താക്കൂർ ഇന്ത്യക്കായി ഏകദിനം കളിച്ചത്. അടുത്തിടെ കഴിഞ്ഞ സെയ്ദ് മുസ്താഖലി ട്രോഫിയിൽ മുംബൈക്ക് വേണ്ടി എട്ടു മത്സരങ്ങളിൽ നിന്ന് ഒമ്പതു വിക്കറ്റുകൾ നേടിയിരുന്നു.
Advertisement