പുതിയ സീസണിന്റെ മുന്നോരുക്കങ്ങളുമായി യുഎസിൽ ഉള്ള എഫ്സി ബാഴ്‌സലോണ ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ നിശ്ചയിച്ചു. ഒന്നാം ക്യാപ്റ്റൻ ആയി സീനിയർ താരമായ സെർജി റോബർട്ടോയും രണ്ടാം ക്യാപ്റ്റൻ ആയി റ്റെർ സ്റ്റഗനും തുടരുമ്പോൾ മറ്റ് രണ്ടു സ്ഥാനങ്ങളിലേക്ക് പുതിയ അവകാശികൾ എത്തി. ഉറുഗ്വേയൻ പ്രതിരോധ താരം അരോഹോ മൂന്നാം ക്യാപ്റ്റൻ ആവുമ്പോൾ ഫ്രാങ്കി ഡി യോങ് ആണ് നാലാം ക്യാപ്റ്റൻ. ടീം അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ ആണ് ടീമിന്റെ പുതിയ നായകരെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ സീസണോടെ സെർജിയോ ബുസ്ക്വറ്റ്സ്, ജെറാർഡ് പിക്വെ, ജോർഡി ആൽബ തുടങ്ങി ടീമിന്റെ മൂന്ന് ക്യാപ്റ്റന്മാരെയും നഷ്ടമായതോടെയാണ് ബാഴ്‌സ പുതിയ നായകരെ തെരഞ്ഞെടുത്തത്. ലാ മാസിയ താരവും ദീർഘകാലം സീനിയർ ടീം അംഗവുമായ സെർജി റോബർട്ടോ നേരത്തെ തന്നെ ക്യാപ്റ്റന്മാരിൽ ഒരാൾ ആയിരുന്നു. കൂടാതെ പിക്വേ കളം വിട്ടപ്പോൾ റ്റെർ സ്റ്റഗനും ആം ബാൻഡ് ലഭിച്ചു. പിന്നീട് വന്ന രണ്ടു സ്‌ഥനങ്ങൾക്കാണ് താരങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയത്. സമീപ കാലത്ത് ബാഴ്‌സ പ്രതിരോധത്തിന്റെ നെടുംതൂണായി ഉയർന്ന അരോഹോ ടീമിനെ നയിക്കാൻ എത്തുമെന്ന് ഉറപ്പായിരുന്നു. സാവിക്ക് കീഴിൽ ടീമിന്റെ മധ്യനിരയുടെ കടിഞ്ഞാണെന്തുന്ന ഡി യോങ്ങിനും ക്യാപ്റ്റൻ സ്ഥാനം കൂടുതൽ ഉത്തരവാദിത്വം നൽകും.
Download the Fanport app now!