മെസ്സിയുടെ അഭാവത്തിൽ പതിനാറുകാരനെ ടീമിൽ ഉൾപ്പെടുത്തി ബാഴ്സലോണ

- Advertisement -

പരിക്കേറ്റ് പുറത്തായ ലയണൽ മെസ്സിക്ക് പകരം പതിനാറു വയസുകാരനായ അൻസു ഫാത്തിയെ ടീമിൽ ഉൾപ്പെടുത്തി ബാഴ്സലോണ. ഇന്ന് ബെറ്റിസിനെതിരെ കളിക്കാനുള്ള സ്‌കോഡിലാണ്‌ ബാഴ്സ ല മസിയ താരത്തെ ഉൾപ്പെടുത്തിയത്. സുവാരസ്, ദമ്പലെ എന്നിവരുടെ പരിക്കും താരത്തെ ഉൾപ്പെടുത്താൻ വാൽവർഡയെ നിർബന്ധിതമാക്കി.

2002 ഒക്ടോബറിൽ ജനിച്ച ഫാത്തി ഒരാഴ്ചയായി ബാഴ്സ സീനിയർ ടീമിന് ഒപ്പം പരിശീലനം നടത്തുന്നുണ്ട്. ഇന്ന് ബെറ്റിസിനെതിരെ താരം ഇറങ്ങിയാൽ ബാഴ്സയുടെ ചരിത്രത്തിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോർഡും താരത്തിന് സ്വന്തമാക്കാം.അടുത്ത കാലത്താണ് താരം ബാഴ്സയുമായുള്ള കരാർ 2022 വരെ പുതുക്കിയത്.

Advertisement