റയൽ മാഡ്രിഡിന് തിരിച്ചടി, വീണ്ടും പരിക്കേറ്റ് ഹാമെസ് റോഡ്രിഗസ്

റയൽ മാഡ്രിഡിന് വീണ്ടും വില്ലനായി പരിക്ക്. സാന്റിയാഗോ ബെർണബ്യുവിൽ സിദാന് നേർടേണ്ടി വരുന്ന ഏറ്റവും വലിയ ചാലഞ്ച് താരങ്ങളുടെ പരിക്കായി മാറിയിരിക്കുന്നു‌. കൊളംബിയൻ സൂപ്പർ താരം ഹാമെസ് റോഡ്രിഗസ് ആണ് പരിക്കേറ്റ താരങ്ങളുടെ പട്ടികയിലേക്കുള്ള പുതിയ അഡീഷൻ. ഇന്റർനാഷണൽ ഡ്യൂട്ടിക്കിറങ്ങിയ റോഡ്രിഗസിന് കാൽമുട്ടിൽ പരിക്കേറ്റെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കൊളംബിയയുടെ പെറുവിനെതിരായ മത്സരത്തിൽ ഹാമെസ് റോഡ്രിഗസ് കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. പരിക്കിനെ തുടർന്ന് ഏറെക്കാലം പുറത്തിരുന്ന റോഡ്രിഗസ് പൂർണമായും ഫിറ്റ്നസിലേക്കെത്തിയിട്ട് അധികകാലമായിട്ടില്ല. ഒക്ടോബർ 22 നു ശേഷം ഇതുവരെ ഹാമെസ് റോഡ്രിഗസ് റയലിനായി കളിച്ചിട്ടില്ല. ഗലറ്റസരായ്ക്കെതിരെ 12 മിനുട്ട് മാത്രമാണ് ഹാമെസ് റോഡ്രിഗസ് കളത്തിലിറങ്ങിയത്.