കെയ്ന് ഹാട്രിക്ക്, ഏഴു ഗോളടിച്ചു കൂട്ടി ഇംഗ്ലണ്ട് യൂറോ കപ്പിന്

ഇംഗ്ലണ്ടും യൂറൊ കപ്പ് യോഗ്യത ഉറപ്പിച്ചു. ഇന്നലെ അർദ്ധ രാത്രി നടന്ന മത്സരത്തിൽ ഒരു സെവനപ്പ് വിജയവുമായാണ് ഇംഗ്ലീഷ് നിര യൂറോ യോഗ്യത ഉറപ്പിച്ചത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മോണ്ടെനെഗ്രോ ആണ് ഇംഗ്ലീഷ് ആക്രമണത്തിന് വിനയായത്. എതിരില്ലാത്ത ഏഴു ഗോളിനായിരുന്നു സൗത്ഗേറ്റിന്റെ ടീമിന്റെ വിജയം. ഹാരി കെയ്ൻ ഹാട്രിക്കുമായി താരമായി.

ഹാട്രിക്ക് അസിസ്റ്റുമായി ലെസ്റ്റർ സിറ്റി താരം ചില്വെലും മികച്ചു നിന്നു. ഒക്സ് ചെമ്പർലെൻ, റാഷ്ഫോർഡ്, ടാമി എബ്രഹാം എന്നിവരാണ് മറ്റു സ്കോറേഴ്സ്. ടാമി എബ്രഹാമിന്റെ ഇംഗ്ലണ്ടിനായുള്ള ആദ്യ ഗോളാണിത്. ഈ ജയത്തോടെ ഗ്രൂപ്പ് എയിൽ ഇംഗ്ലണ്ടിന് ഏഴു മത്സരങ്ങളിൽ നിന്ന് 18 പോയന്റായി. മൂന്ന് പോയന്റ് മാത്രമുള്ള മോണ്ടെനെഗ്രോയുടെ യോഗ്യതാ പ്രതീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു.