ഏഞ്ചൽ കൊറേയക്ക് അത്ലറ്റികോ മാഡ്രിഡിൽ പുതിയ കരാർ

അത്ലറ്റികോ മാഡ്രിഡ് മിഡ്‌ഫീൽഡർ ഏഞ്ചൽ കൊറേയക്ക് ക്ലബ്ബിൽ പുതിയ കരാർ. പുതിയ നാലര വർഷത്തെ കരാറിലാണ് താരം സൈൻ ചെയ്തിരിക്കുന്നത്. പുതിയ കരാർ പ്രകാരം 2026വരെ താരം അത്ലറ്റികോ മാഡ്രിഡിൽ തുടരും. 2014ൽ അത്ലറ്റികോ മാഡ്രിഡിൽ എത്തിയ കൊറേയ അവർക്ക് വേണ്ടി 305 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഇത്രയും മത്സരങ്ങളിൽ നിന്ന് 53 ഗോളുകളും 51 അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിനായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച റയോ വയകാനോക്കെതിരെ ഇരട്ട ഗോളുകൾ നേടി കൊറേയ അത്ലറ്റികോ മാഡ്രിഡിന് ജയം നേടികൊടുത്തിരുന്നു. അത്ലറ്റികോ മാഡ്രിഡിന്റെ കൂടെ ലാ ലീഗ കിരീടവും യുവേഫ സൂപ്പർ കപ്പും യൂറോപ്പ ലീഗ് കിരീടവും താരം നേടിയിട്ടുണ്ട്.