തീയായി താക്കൂർ, ദക്ഷിണാഫ്രിക്ക 229 റൺസിന് ഓൾ ഔട്ട്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്. ഇന്ത്യയുടെ 202 റൺസിന് മറുപടിയായി ബാറ്റ് ചെയ്യാൻ ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഷർദുൽ താക്കൂറിന് മുൻപിൽ തകരുകയായിരുന്നു. മത്സരത്തിൽ 61 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ താക്കൂറിന്‌ മുൻപിൽ പിടിച്ചുനിൽക്കാൻ ദക്ഷിണാഫ്രിക്കക്കായില്ല.

നിലവിൽ 27 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് ആണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ 62 റൺസ് എടുത്ത കീഗൻ പീറ്റേഴ്സണും 51 റൺസ് എടുത്ത ടെമ്പ ബാവുമ്മയുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി.