അലോൺസോ ബാഴ്സലോണയിൽ കരാർ പുതുക്കി

Newsroom

Picsart 23 01 28 00 04 13 764

ബാഴ്സലോണ ഡിഫൻഡർ മാർക്ക്സ് അലോൺസോ ക്ലബിൽ കരാർ പുതുക്കി.
2024 ജൂൺ 30 വരെ താരത്തിന്റെ കരാർ നീട്ടാൻ ആണ് എഫ്‌സി ബാഴ്‌സലോണ തീരുമാനിച്ചത്. അലോൻസോ സെപ്തംബർ 2-ന് ആയിരുന്നു ക്ലബ്ബിലെത്തിയത്. ലീഗിലെ കാദിസിനെതിരായ 4-0 വിജയത്തിൽ ആയിരുന്നു അലോൺസോയുടെ ബാഴ്സയിലെ അരങ്ങേറ്റം.

അലോൺസോ 23 01 28 00 04 27 796

17-ാം നമ്പർ ജേഴ്സി ആണ് അലോൺസോ ബാഴ്സലോണയിൽ അണിയുന്നത്‌. വിക്ടോറിയ പ്ലസണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സലോണക്കായി തന്റെ ആദ്യ ഗോളും അലോൺസോ നേടി. ഇതുവരെ ബാഴ്സക്കായി 19 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയ മുൻ ചെൽസി താരം സ്പാനിഷ് സൂപ്പർ കപ്പിലൂടെ ബാഴ്സയിലെ തന്റെ ആദ്യ ട്രോഫിയും നേടികഴിഞ്ഞു.