മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പിൽ ഇറങ്ങും

Newsroom

Picsart 23 01 26 03 07 37 653
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പിന്റെ നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് റീഡിംഗിനെ നേരിടും. ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്‌.ലീഗ് കപ്പിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ച് എത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് റീഡിംഗിനെ അനായാസം തോൽപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. അതുകൊണ്ട് തന്നെ യുണൈറ്റഡ് നിരവധി മാറ്റങ്ങൾ ഇന്ന് ആദ്യ ഇലവനിൽ നടത്തിയേക്കും.

Picsart 23 01 26 03 07 17 779

ഹാരി മഗ്വയർ ഇന്ന് ക്യാപ്റ്റൻ ആം ബാൻഡ് അണിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബ്രൂണോ ഫെർണാണ്ടസ്, റാഷ്ഫോർഡ് എന്നിവർക്കും വിശ്രമം ലഭിച്ചേക്കും. ഗർനാചോ, പെലിസ്ട്രി എന്നീ യുവതാരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ ടെൻ ഹാഗ് ഇന്ന് ശ്രമിക്കും. പരിക്ക് കാരണം മാർഷ്യൽ, ഡാലോട്ട് എന്നിവർ ഇന്നും യുണൈറ്റഡ് സ്ക്വാഡിൽ ഉണ്ടാകില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക. കളി തത്സമയം സോണി ലൈവിലും സോണി നെറ്റ്വർക്ക് വഴുയും കാണാം.