ഗോർദൻ ഇനി ന്യൂകാസിൽ താരം!!

Newsroom

Picsart 23 01 28 00 08 18 829

എവർട്ടൺ യുവതാരം ആന്റണി ഗോർദൻ ഇനി ന്യൂകാസിൽ യുണൈറ്റഡ് താരം. ഏറെ നീണ്ടു നിന്ന ചർച്ചകൾക്ക് ഒടുവിൽ എവർട്ടൺ താരത്തെ വിൽക്കാൻ തയ്യാറായി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 40 മില്യൺ പൗണ്ടിനാകും ഗോർദൻ ന്യൂകാസിലിന്റെ താരമാവുക. ഗോർദൻ നാളെ ന്യൂകാസിലിൽ മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പുവെക്കും.

ഗോർദൻ എവർട്ടൺ അദ്ദേഹത്തെ വിൽക്കാൻ തയ്യാറാകാത്തത് കൊണ്ട് അവസാന ദിവസങ്ങളിൽ പരിശീലനത്തിന് എത്തിയിരുന്നില്ല. റിലഗേഷൻ ഭീഷണിയിൽ ഇരിക്കെ ഗോർദനെ പോലൊരു താരത്തെ നഷ്ടപ്പെടുത്തിയത് എവർട്ടണ് വലിയ തിരിച്ചടിയാണ്‌. 21കാരനായ ആന്റണി ഗോർദൻ 2014 മുതൽ എവർട്ടണ് ഒപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം എവർട്ടണായി സീനിയർ അരങ്ങേറ്റം നടത്തിയത്.