തന്റെ ജേഴ്സി നമ്പർ ഡി യോങ്ങിന് കൊടുത്തതിൽ ബാഴ്സലോണയെ വിമർശിച്ച് അലേന

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയിൽ ഡി യോങ് വന്നതിൽ എല്ലാവരും സന്തോഷവാന്മാരാണെങ്കിൽ അലേന അത്ര സന്തോഷത്തിൽ അല്ല. ബാഴ്സലോണയുടെ യുവതാരമായ അലേന ധരിച്ചിരുന്ന ജേഴ്സി ഡിയോങ്ങിന് നൽകിയതാണ് താരത്തെ അതൃപ്തിയിൽ ആക്കിയിരിക്കുന്നത്. അലേന ബാഴ്സലോണയിൽ 21ആം നമ്പർ ആയിരുന്നു ഇതുവരെ ധരിച്ചിരുന്നത്. ഡി യോങ് വന്നതോടെ ആ ജേഴ്സി ഡച്ച് താരം സ്വന്തമാക്കി.

എന്നാൽ ഡി യോങ്ങി‌ന് തന്റെ ജേഴ്സി നമ്പർ നൽകും എന്നത് ക്ലബ് തന്നോട് പറഞ്ഞിരുന്നില്ല എന്ന് അലേന പറഞ്ഞു. അത് തന്നെ സങ്കടത്തിലാക്കി. ക്ലബ് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നും അലേന പറഞ്ഞു. താരം 21ആം നമ്പർ ജേഴ്സിക്ക് പകരം ഇനി 19ആം നമ്പർ ജേഴ്സി ആകും ബാഴ്സലോണയിൽ അണിയുക.