അഞ്ച് വർഷത്തെ കരാറിൽ അലാബയെ സ്വന്തമാക്കി റയൽ മാഡ്രിഡ്

David Alaba Real Madrid Bayern Munich
- Advertisement -

ബയേൺ മ്യൂണിച്ച് താരം ഡേവിഡ് അലാബ അടുത്ത സീസണിൽ റയൽ മാഡ്രിഡിന്റെ ജേഴ്സിയണിയും. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ തന്നെ താൻ ഈ സീസണിന്റെ അവസാനത്തോടെ ബയേൺ മ്യൂണിച്ച് വിടുമെന്ന് താരം വ്യക്തമാക്കിയിരുന്നു. തുർന്ന് താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകളും പി.എസ്.ജിയും ശ്രമങ്ങൾ നടത്തിയെങ്കിലും താരം ലാ ലീഗയിൽ റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു.

28കാരനായ അലാബ റയൽ മാഡ്രിഡിൽ 5 വർഷത്തെ കരാറാണ് ഒപ്പ് വെച്ചത്. താരത്തിന്റെ സൈനിങ്‌ ഔദ്യഗികമായിട്ടില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ തന്നെ ഇരു ക്ലബ്ബുകളും ഇത് പരസ്യമാക്കുമെന്നാണ് കരുതപ്പെടുന്നത്. താരത്തിന് കഴിഞ്ഞ വർഷം തന്നെ ബയേൺ മ്യൂണിച്ച് പുതിയ കരാർ നൽകിയെങ്കിലും താരം അതിൽ ഒപ്പ് വെച്ചിരുന്നില്ല. ബയേൺ മ്യൂണിച്ചിൽ 13 വർഷം കളിച്ച അലാബ ഒൻപത് ബുണ്ടസ് ലീഗ കിരീടങ്ങളും 2 ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

Advertisement