എവർട്ടണെതിരെ ആഴ്‌സണൽ നിരയിൽ ഒബമയാങ്ങും ലാകസറ്റേയുമില്ല

Aubameyang Lacazette Arsenal
- Advertisement -

നാളെ എവർട്ടണെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്‌സണൽ നിരയിൽ സ്‌ട്രൈക്കർമാരായ ഒബമയാങ്ങും ലാകസറ്റേയും കളിക്കില്ലെന്ന് പരിശീലകൻ അർടെറ്റ. മലേറിയ ബാധിച്ച ഒബമയാങ് അത് മാറി തിരിച്ചുവരാൻ സമയം എടുക്കുമെന്നും ഫുൾഹാമിനെതിരായ മത്സരത്തിൽ പരിക്കേറ്റതാണ് ലാകസറ്റേക്ക് തിരിച്ചടി ആയതെന്നും അർടെറ്റ പറഞ്ഞു.

ഒബമയാങ് അടുത്ത ആഴ്ച മുതൽ ചെറിയ രീതിയിലുള്ള പരിശീലനം ആരംഭിക്കുമെന്നും ലാകസറ്റേയുടെ കാര്യം അടുത്ത മത്സരങ്ങൾക്ക് മുൻപ് തീരുമാനിക്കുമെന്നും ആഴ്‌സണൽ പരിശീലകൻ പറഞ്ഞു. അതെ സമയം റയൽ മാഡ്രിഡിൽ നിന്നും ആഴ്‌സണലിൽ ലോണിൽ എത്തിയ മാർട്ടിൻ ഓഡെഗാർഡ് ചെറിയ രീതിയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും എവർട്ടണെതിരായ മത്സരത്തിന് തൊട്ട്മുൻപ് താരം കളിക്കുമോ എന്ന കാര്യത്തിൽ അവസാന തീരുമാനം എടുക്കുമെന്നും അർടെറ്റ പറഞ്ഞു.

Advertisement