അവസാനം ബാഴ്സലോണയിൽ അഗ്വേറോക്ക് അരങ്ങേറ്റം

ഇന്നലെ വലൻസിയക്ക് എതിരായ വിജയത്തിൽ ബാഴ്സലോണ ആരാധകർക്ക് കൂടുതൽ സന്തോഷം നൽകാൻ അഗ്വേറോയുടെ അരങ്ങേറ്റത്തിന് ആയി. ഇന്നലെ മത്സരത്തിന്റെ അവസാന മൂന്ന് മിനുട്ടികളിൽ ആണ് അഗ്വേറോ ഇറങ്ങിയത്. താരം 10 വർഷത്തിനു ശേഷമാണ് ലാലിഗയിൽ ഒരു മത്സരം കളിക്കുന്നത്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഭാഗമായി ലാലിഗയിൽ തിളങ്ങിയ ചരിത്രം അഗ്വേറോക്ക് ഉണ്ട്.

ദീർഘകാലമായി പരിക്ക് ഏറ്റ് പുറത്തായിരുന്ന അഗ്വേറോ കഴിഞ്ഞ ആഴ്ച ഒരു സൗഹൃദ മത്സരത്തിലൂടെ ആണ് കളത്തിൽ തിരികെയെത്തിയത്. അഗ്വേറോ അന്ന് ഗോളും നേടിയിരുന്നു. താരം ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കൂടുതൽ മിനുട്ടുകൾ കളിക്കും. അഗ്വേറോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഈ കഴിഞ്ഞ സമ്മറിൽ ആയിരുന്നു ബാഴ്സലോണയിൽ എത്തിയത്.