ബാഴ്സലോണക്കൊപ്പം 500 ജയങ്ങൾ, ലാ ലീഗയിൽ ചരിത്രമെഴുതി ലയണൽ മെസ്സി

- Advertisement -

സ്പെയിനിൽ ചരിത്രമെഴുതി ലയണൽ മെസ്സി. കോപ്പ ഡെൽ റേയിൽ ലെഗനെസിനെതിരെ നേടിയ വമ്പൻ ജയത്തിന് പിന്നാലെയാണ് ബാഴ്സലോണക്ക് വേണ്ടി നേടിയ ജയങ്ങളൂടെ എണ്ണം 500 ആയി ഉയർത്തിയത്‌. സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം 500 ജയങ്ങൾ ഒരു ക്ലബ്ബിനായി നേടുന്നത്‌. ബാഴ്സയുടെ ജേഴ്സിയിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കിയിരിക്കുകയാണ് മെസ്സി.

ഇന്ന് ഇരട്ട ഗോളുകൾ നേടിയതിന് പിന്നാലെ മറ്റൊരു ഗോളിന് കൂടെ വഴിയൊരുക്കിയിരുന്നു ലയണൽ മെസ്സി. കോപ്പ ഡെൽ റേയിലെ വമ്പ‌ ജയത്തോടെ ക്വാർട്ടർ ഫൈനലിൽ കടന്നിരിക്കുകയാണ് ബാഴ്സലോണ. ലാ ലീഗയിൽ വലൻസിയയോടേറ്റ പരാജയത്തിൽ നിന്ന് കരകയറാനും ഈ വമ്പൻ ജയം ബാഴ്സയെ സഹായിക്കും.

Advertisement