ക്രിസ് ഗെയ്ൽ എവറസ്റ്റ് പ്രീമിയർ ലീഗിൽ കളിക്കും

- Advertisement -

വെസ്റ്റിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ നേപ്പാളിൽ നടക്കുന്ന എവറസ്റ്റ് പ്രീമിയർ ലീഗിൽ കളിക്കും.  എവറസ്റ്റ് പ്രീമിയർ ലീഗിലെ പൊഖാറ റൈനോസിന് വേണ്ടിയാണ് ക്രിസ് ഗെയ്ൽ കളിക്കുക. ഫെബ്രുവരി 29ന് നേപ്പാളിലെ കഠ്മണ്ഡുവിൽ വെച്ചാണ് എവറസ്റ്റ് പ്രീമിയർ ലീഗ് നടക്കുക.

ട്വിറ്ററിലൂടെയാണ് നേപ്പാളിൽ നടക്കുന്ന എവറസ്റ്റ് പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന കാര്യം ക്രിസ് ഗെയ്ൽ പ്രഖ്യാപിച്ചത്. നേരത്തെ ബംഗ്ളദേശ് പ്രീമിയർ ലീഗിലും ക്രിസ് ഗെയ്ൽ കളിച്ചിരുന്നു. നിലവിൽ വെസ്റ്റിൻഡീസ് ടീമിൽ നിന്ന് ക്രിസ് ഗെയ്ൽ ഇതുവരെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടില്ല. മാർച്ച് 2019ൽ ഇംഗ്ലണ്ടിനെതിരെയാണ് ക്രിസ് ഗെയ്ൽ അവസാനമായി വെസ്റ്റിൻഡീസിന് വേണ്ടി കളിച്ചത്.

Advertisement