മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം കൊമ്പനി ഫുട്ബോളിൽ നിന്ന് വിരമിച്ചു

- Advertisement -

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം വിൻസന്റ് കൊമ്പനി ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബെൽജിയൻ ക്ലബായ ആൻഡർലെചിലായിരുന്നു അവസാന സീസണിൽ കൊമ്പനി കളിച്ചിരുന്നത്. എന്നാൽ ഇനി താൻ കളികാരന്റെ റോളിൽ ഇല്ല എന്ന് കൊമ്പനി അറിയിച്ചു. ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്നും ഇനി പരിശീലകന്റെ റോളിൽ ആയിരിക്കും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ സിറ്റി വിട്ട കൊമ്പനി ആൻഡർലെചിൽ കളിക്കാരനും പരിശീലകനും ആയാണ് ചുമതലയേറ്റിരുന്നത്. ഇനിയും ക്ലബിന്റെ പരിശീലകനായി അദ്ദേഹം തുടരും. മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്ക പെട്ടിട്ടുണ്ട്.

Advertisement