കൊൽക്കത്തയിൽ ഇന്ന് ഡെർബി, ഒന്നാം സ്ഥാനം ഉറപ്പിക്കാം മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും

Newsroom

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്ന് കിരീടം നിർണ്ണയിച്ചേക്കാവുന്ന പോരാണ്. ഇന്ന് നടക്കുന്ന കൊൽക്കത്ത ഡർബിക്കായി മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇറങ്ങുമ്പോൾ പോയന്റ് പട്ടികയിൽ ഇരുവരും ഒപ്പത്തിനൊപ്പം ആണ്. ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട് എങ്കിലും ഇന്നത്തെ മത്സരമാകും ഇത്തവണത്തെ ലീഗ് കിരീടം ആരിലെത്തുമെന്ന് തീരുമാനിക്കുക. കഴിഞ്ഞ തവണ കൊൽക്കത്ത ഡർബി സമനിലയിൽ ആവുകയും ഈസ്റ്റ് ബംഗാൾ ഗോൾ ഡിഫറൻസിൽ കിരീടം നേടുകയുമായിരുന്നു.

ഇത്തവണ ഇതുവരെ 7 മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 19 പോയന്റുമായി മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഒപ്പത്തിനൊപ്പം ആണ്. ഗോൾ ഡിഫറൻസിലും ഇരുവരും ഒപ്പമാണ്. രണ്ട് ടീമുകൾക്കും +13 ആണ് ഗോൾ ഡിഫറൻസ്. ഇപ്പോൾ കൂടുതൽ ഗോളുകൾ അടിച്ചു എന്നത് കൊണ്ട് മോഹൻബഗാനാണ് ടേബിളിൽ ഒന്നാമതുള്ളത്.