വിവാദങ്ങള്‍ അവസാനിക്കുന്നില്ല, സാനിയയെയും താരം ശല്യം ചെയ്തുവെന്ന് ഷൊയ്ബ് മാലിക്

6 മാസത്തേക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ബംഗ്ലാദേശ് വിലക്കിയ താരത്തിനെതിരെ പുതിയ ആരോപണവുമായി പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്. തന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയെ സബ്ബിര്‍ റഹ്മാന്‍ ശല്യം ചെയ്തുവെന്നാണ് ഇപ്പോള്‍ ഷൊയ്ബ് മാലിക് പറയുന്നത്. നാല് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കളിക്കുവാന്‍ എത്തിയപ്പോളാണ് തങ്ങള്‍ക്ക് ഈ ദുരനുഭവമെന്നാണ് മാലിക് വെളിപ്പെടുത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആരാധകനെതിരെ മോശം ഭാഷയില്‍ പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇപ്പോള്‍ ബോര്‍ഡ് നടപടിയെടുത്തിരിക്കുന്നത്. മുമ്പും പലതവണ താരത്തിനെതിരെ അച്ചടക്ക നടപടികള്‍ ബോര്‍ഡ് എടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത പ്രകാരം ഷൊയ്ബ മാലിക് തന്റെ അന്നത്തെ അനുഭവത്തിനു ശേഷം ഇപ്പോള്‍ താരത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ദേശീയ ടീമിനായി 43 ഏകദിനങ്ങളും 39 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുള്ള താരം മികച്ച ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും കളിക്കളത്തിലെയും പുറത്തെയും മോശം പെരുമാറ്റം താരം ബംഗ്ലാദേശിനു തലവേദന സൃഷ്ടിക്കുക പതിവാണ്.

Previous articleകൊൽക്കത്തയിൽ ഇന്ന് ഡെർബി, ഒന്നാം സ്ഥാനം ഉറപ്പിക്കാം മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും
Next articleടീമിൽ ഇടമില്ല, സാനെയുടെ പ്രതിസന്ധി തുടരുന്നു