ഐ ലീഗ് യോഗ്യത റൗണ്ടിൽ ഗംഭീര വിജയവുമായി കേരള യുണൈറ്റഡ്

20211007 174149

ഐ ലീഗ് യോഗ്യത റൗണ്ടിൽ കേരള യുണൈറ്റഡിന് ആദ്യ വിജയം. ഇന്ന് ഉത്തരാഖണ്ഡ് ക്ലബായ കോർബറ്റ് എഫ് സിയെ ആണ് കേരള യുണൈറ്റഡ് പരാജയപ്പെടുത്തിയത്‌. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള യുണൈറ്റഡിന്റെ വിജയം. മധ്യനിരയിൽ ക്യാപ്റ്റ അർജുൻ ജയരാജ് തിരികെ എത്തിയ കേരള യുണൈറ്റഡിന് കരുത്തായി. മധ്യനിര നിയന്ത്രിക്കാൻ ആയതു കൊണ്ട് തന്നെ കളിയിൽ പൂർണ്ണ ആധിപത്യം നേടാൻ കേരള യുണൈറ്റഡിനായി.

ആദ്യ പകുതിയിൽ 41ആം മിനുട്ടിൽ ഹാഫിസിലൂടെ ആണ് കേരള യുണൈറ്റഡ് ലീഡ് എടുത്തത്. മധ്യനിരയിൽ നിന്ന് അർജുൻ നൽകിയ ത്രൂ പാസ് ബുജൈറിനെ കണ്ടെത്തി. ബുജൈർ ഗോൾ മുഖത്തേക്ക് മുന്നേറിയ ഹാഫിസിന് കട്ട് ചെയ്ത് നൽകി. ഹാഫിസിന് ടാപിൻ ചെയ്യേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളൂ. രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ ആയിരുന്നു രണ്ടാം ഗോൾ. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ജെസിൻ എടുത്ത് ഇടം കാലൻ ഷോട്ട് വളഞ്ഞ് ഗോൾ വലയ്ക്ക് ഉള്ളിൽ പതിക്കുക ആയിരുന്നു.

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് കേരള യുണൈറ്റഡിന് മൂന്ന് പോയിന്റായി. ഇനി ഒക്ടോബർ 12ന് കേരള യുണൈറ്റഡ് ഡെൽഹി എഫ് സിയെ നേരിടും.

Previous articleഫാഫ് യു ബ്യൂട്ടി, തകര്‍ന്നടിഞ്ഞ ചെന്നൈയുടെ രക്ഷകനായി ഡു പ്ലെസി
Next articleഇയാന്‍ വാട്മോര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു