ഇയാന്‍ വാട്മോര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

ഇസിബി ചെയര്‍മാന്‍ ഇയാന്‍ വാട്മോര്‍ സ്ഥാനം ഒഴി‍ഞ്ഞു. ഡിസംബര്‍ 1 2020ൽ ആണ് കോളിന്‍ ഗ്രേവ്സിന് പകരം ഈ സ്ഥാനത്തിലേക്ക് എത്തുന്നത്. കോവിഡ് കാലഘട്ടത്തിൽ ഈ ചുമതല തന്റെ വ്യക്തിഗത ജീവിതത്തെ ബാധിക്കുന്നതിനാലാണ് താന്‍ ഈ സ്ഥാനം വിടുന്നതെന്നാണ് ഇയാന്‍ വാട്മോര്‍ വ്യക്തമാക്കിയത്.

നിലവിലെ ഡെപ്യൂട്ടി ചെയര്‍മാന്‍ ബാരി ഒബ്രൈന്‍ താത്കാലിക ചുമതല വഹിക്കും. കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ ടൂര്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച ഇംഗ്ലണ്ട് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിൽ വാട്മോറും ടോം ഹാരിസണും വ്യക്തമായ കാരണം വ്യക്തമാക്കാത്തതിനാൽ തന്നെ കാര്യങ്ങള്‍ കൂടുതൽ വഷളാകുകയായിരുന്നു.