സംസ്ഥാനത്തെ കൊറോണ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരള പ്രീമിയർ ലീഫ് ഫിക്സ്ചറുകൾക്ക് മാറ്റം. വാരാന്ത്യങ്ങളിൽ മാത്രം നടത്തികൊണ്ടിരുന്ന കേരള പ്രീമിയർ ലീഗ് ഇനി പെട്ടെന്ന് പെട്ടെന്ന് നടക്കും. മത്സരങ്ങൾക്ക് ആയുള്ള പുതിയ ഫികചറുകൾ കെ എഫ് എ പ്രഖ്യാപിച്ചു. ഈ ശനിയാഴ്ചയും ഞായറാഴ്ചയും ഉള്ള മത്സരങ്ങൾക്ക് പുറമെ 14, 15, 17 തീയതികളിലും മത്സരം ഉണ്ടാകും.
കൊറോണ വൈറസ് ഭീതി ഉയരുന്നതിനാൽ പെട്ടെന്ന് ടൂർണമെന്റ് തീർക്കുന്നതാണ് എന്ന് കെ എഫ് എ പറഞ്ഞു. സെമി ഫൈനൽ, ഫൈനൽ തീയതികളും ഉടൻ അറിയിക്കും.