ഇന്ത്യയില്‍ ലോകകപ്പ് നേടണമെങ്കില്‍ സ്പിന്‍ ബാറ്റിംഗ് മെച്ചപ്പെടണം – മിസ്ബ ഉള്‍ ഹക്ക്

സ്പിന്നിനെതിരെ ബാറ്റിംഗ് മെച്ചപ്പെടുത്തിയാല്‍ മാത്രമേ പാക്കിസ്ഥാന് ഇന്ത്യയില്‍ ലോകകപ്പ് നേടാനാകുവെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയിലാണെന്നതിനാല്‍ തന്നെ സ്പിന്നിനെതിരെ ബാറ്റ് ചെയ്യുന്നതും എങ്ങനെ സ്പിന്‍ ബൗളിംഗ് ചെയ്യുന്നു എന്നതുമാണ് ഏറെ നിര്‍ണ്ണായകമാകുവാന്‍ പോകുന്നതെന്ന് മിസ്ബ ഉള്‍ ഹക്ക് പറഞ്ഞു.

സ്പിന്നിനെതിരെയുള്ള ബാറ്റിംഗിന്റെ കാര്യത്തില്‍ ടീം അതില്‍ പ്രയത്നിക്കുകയാണെന്ന് മിസ്ബ വ്യക്തമാക്കി. ഈ മേഖലകളിലെ പാക്കിസ്ഥാന്റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും മത്സരം ജയിക്കുമോ പരാജയപ്പെടുമോ എന്നത് നിശ്ചയിക്കപ്പെടുക എന്നും മിസ്ബ സൂചിപ്പിച്ചു.