കേരള പ്രീമിയർ ലീഗ്, കെ എസ് ഇ ബിക്ക് ആദ്യ പരാജയം സമ്മാനിച്ച് സായ്

കേരള പ്രീമിയർ ലീഗിലെ കെ എസ് ഇ ബിയുടെ അപരാജിത കുതിപ്പിന് അവസാനം. ഇന്ന് സായ് തിരുവനന്തപുരം ആണ് കെ എസ് ഇ ബിയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് സാറ്റ് തിരുവനന്തപുരം വിജയിച്ചത്. ഇന്ന് ആദ്യ 10 മിനുട്ടിൽ തന്നെ സായ് തിരുവനന്തപുരം കെ എസ് ഇ ബിക്ക് എതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. ആറാം മിനുട്ടിൽ ഷാഹിറും പത്താം മിനുട്ടിൽ വിഷ്ണുവും ഗോൾ നേടിയതോടെ സായ് രണ്ട് ഗോളിന് മുന്നിൽ എത്തി.20220306 195226

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ രണ്ടു ഗോൾ മടക്കി കൊണ്ട് കെ എസ് ഇ ബി സമനില പിടിച്ചു. 47ആം മിനുട്ടിലും 50ആം മിനുട്ടിൽ ജോൺ പോൾ ജോസാണ് കെ എസ് ഇ ബിക്കായി ഗോൾ നേടിയത്. ഈ ഗോളിന് ശേഷം വീണ്ടു ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചു. അവസാനം 78ആം മിനുട്ടിൽ വിഷ്ണുവിന്റെ രണ്ടാം ഗോൾ സായിയെ ലീഡിൽ തിരികെയെത്തിച്ചു. ഇതിനു ശേഷം 83ആം മിനുട്ടിൽ പ്രതാപും 95ആം മിനുട്ടിൽ ജോസെഫിൻ ജോസും ഗോൾ നേടിയതോടെ സായ് വിജയം പൂർത്തിയായി.

സായിയുടെ ആദ്യ വിജയമാണിത്. കെ എസ് ഇ ബി 6 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുന്നു.

Comments are closed.