സ്പോർട്സ്-കേരള ഗോകുലം ഗേൾസ് റെസിഡൻഷ്യൽ ഫുട്ബോൾ അക്കാഡമിയിലേക്ക് സെലെക്ഷൻ

Newsroom

Img 20220306 193912

തിരുവനന്തപുരം, മാർച്ച് 5 :കേരള സർക്കാർ ഗോകുലം കേരള എഫ് സിയുമായി സഹകരിച്ച് ആരംഭിക്കുന്ന ഗേൾസ് റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയിലേക്ക് U20 സെലെക്ഷൻ ട്രെയ്ൽസ് മാർച്ച് 9 മുതൽ ആരംഭിക്കും.

2003 -2005നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്ക് വേണ്ടി കണ്ണൂരിലാണ് അക്കാഡമി തുടങ്ങുന്നത്. തിരഞ്ഞെടുക്കപെടുന്നവരുടെ താമസം, ഭക്ഷണം, ഫുട്ബോൾ ട്രെയിനിങ്, വിദ്യാഭ്യാസം എന്നിവ അക്കാഡമി ഏറ്റെടുക്കുന്നതാണ്.

. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം (മാർച്ച്-9), ഉദ്യോഗമണ്ഡൽ എഫ് എ സി ടി ഗ്രൗണ്ട് കൊച്ചി (മാർച്ച് – 10) , കണ്ണൂർ കൂത്തുപറമ്പ് സ്റ്റേഡിയം (മാർച്ച്-13) , കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം (മാർച്ച്-14)എന്നിവടങ്ങളിലാണ് സെലെക്ഷൻ ട്രെയ്ൽസ്.

താല്പര്യമുള്ള പെൺകുട്ടികൾ https://tinyurl.com/2p8pvn4f എന്ന ലിങ്കിൽ രജിസ്റ്റർ ചെയേണ്ടതാണ്. രജിസ്റ്റർ ചെയ്തതിനു ശേഷം പ്രസ്തുത ഗ്രൗണ്ടിൽ ഫുട്ബോൾ കിറ്റുമായ് അന്നേ ദിവസം രാവിലെ 8 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്.