ഡിയസ് ആഘോഷമാക്കുന്നു, ഗോവക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നിൽ

ഐ എസ് എൽ ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാനം മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവക്ക് എതിരെ രണ്ട് ഗോളിന് മുന്നിൽ നിൽക്കുന്നു. സെമി ഫൈനൽ ഉറപ്പിച്ചതിനാൽ പ്രധാന താരങ്ങളിൽ പലർക്കും വിശ്രമം നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് എ‌ങ്കിലും കേരളത്തെ തടയാൻ ഗോവക്ക് ആയില്ല.

മത്സരത്തിന്റെ പത്താം മിനുട്ടിൽ ജോർഗെ പെരേര ഡിയസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. സഹൽ അബ്ദുൽ സമദിന്റെ മികവായിരുന്നു ആ ഗോൾ ഒരുക്കിയത്. സഹൽ വലതു വിങ്ങിൽ നിന്ന് ബോൾ കൈക്കലാക്കി മുന്നേറി ഡിയസിന് പാസ് ചെയ്യുകയും ഡിയസ് ഡൈവിംഗ് ഫിനിഷിലൂടെ പന്ത് വലയിൽ എത്തിക്കുകയും ചെയ്തു.20220306 201307

രണ്ടാം ഗോളും ഡിയസിന്റെ ബൂട്ടിൽ നിന്നയിരുന്നു. 25ആം മിനുട്ടിൽ ചെഞ്ചോ നേടി തന്ന പെനാൾട്ടി ഡിയസ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഈ രണ്ട് ഗോളുകളോടേ ഡിയസിന് ഈ സീസണിൽ എട്ടു ഗോളുകൾ ആയി.