കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു

കേരള പ്രീമിയർ ലീഗിലെ നാളെ മുതൽ ഉള്ള മത്സരങ്ങൾ തൽക്കാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു. കൊറോണ വ്യാപനം തന്നെയാണ് മത്സരം തൽക്കാലത്തേക്ക് നീട്ടിവെക്കാൻ കാരണം. കേരളത്തിൽ 40%തോളം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15 ദിവസം കഴിഞ്ഞു ലീഗ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കും എന്ന് കെ എഫ് എ അറിയിച്ചു. വനിതാ ലീഗിൽ ഞായറാഴ്ച നടക്കേണ്ട മത്സരങ്ങൾ തിങ്കളാഴ്ചത്തേക്കും മാറ്റിവെച്ചു. തിങ്കളായ്ചയോടെ വനിതാ ലീഗ് സമാപിക്കും.

ഇന്ന് കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും കേരള യുണൈറ്റഡും തമ്മിലുള്ള മത്സരവും, വയനാട് യുണൈറ്റഡും സാറ്റ് തിരൂരും തമ്മിലുള്ള മത്സരവും മാറ്റമില്ലാതെ നടക്കും എന്നും കെ എഫ് എ അറിയിച്ചു.