പന്തിനും രാഹുലിനും അര്‍ദ്ധ ശതകം, ഇന്ത്യയ്ക്ക് 287 റൺസ്

Sports Correspondent

Rishabhpant

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 287 റൺസ്. ശിഖര്‍ ധവാനെയും(29) വിരാട് കോഹ്‍ലിയെയും(0) അടുത്തടുത്ത് നഷ്ടമായി 64/2 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ 115 റൺസ് കൂട്ടുകെട്ടുമായി കെഎൽ രാഹുലും ഋഷഭ് പന്തും മുന്നോട്ട് നയിച്ചുവെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Indiasouthafrica

രാഹുല്‍ 55 റൺസും പന്ത് 85 റൺസുമാണ് നേടിയത്. ആറാം വിക്കറ്റിൽ ശര്‍ദ്ധുൽ താക്കുറും വെങ്കിടേഷ് അയ്യരും 32 റൺസ് നേടിയെങ്കിലും 22 റൺസ് നേടിയ അയ്യരുടെ വിക്കറ്റ് നഷ്ടമായതോടെ കൂട്ടുകെട്ട് തകര്‍ന്നു. 42 റൺസുമായി നിന്ന ശര്‍ദ്ധുൽ താക്കുറും 25 റൺസ് നേടിയ രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ പുറത്താകാതെ നേടിയ  48 റൺസാണ് ഇന്ത്യയുടെ സ്കോര്‍ 287/6 എന്ന നിലയിലേക്ക് എത്തിച്ചത്.