കേരള പ്രീമിയർ ലീഗ്, ഇന്ന് ഗോകുലം കേരള ഇറങ്ങും

കേരള പ്രീമിയർ ലീഗിലെ രണ്ടാം ദിവസത്തിൽ രണ്ട് മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് എയിൽ നടക്കുന്ന പോരാട്ടത്തിൽ ഗോകുലം കേരള റിസേർവ്സ് സാറ്റ് തിരൂരിനെ നേരിടും. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാകും ഗ്രൂപ്പ് എയിലെ മത്സരങ്ങൾ എല്ലാം നടക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഗോകുലം കേരള ഇത്തവണ കിരീടം തിരിച്ചു പിടിക്കാൻ ആണ് ശ്രമിക്കുന്നത്. എല്ലാ കെ പി എൽ സീസണിൽ ഭേദപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സാറ്റ് തിരൂർ ഗോകുലം കേരളക്ക് വലിയ വെല്ലുവിളി തന്നെ ഉയർത്തും. ഇന്ന് രാത്രി 7 മണിക്കാണ് ഈ മത്സരം നടക്കുക.

ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരത്തിൽ കെ എസ് ഇ ബി യുവനിരയായ എം എ കോളേജിനെ നേരിടും. മുൻ ചാമ്പ്യന്മാരായ കെ എസ് ഇ ബി ശക്തമായ സ്ക്വാഡുമായാണ് ലീഗിന് എത്തുന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച എം എ കോളേജ് ഇത്തവണ സെമി ഫൈനൽ ആണ് ലക്ഷ്യം വെക്കുന്നത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് വൈകിട്ട് 4 മണിക്കാകും. രണ്ട് മത്സരങ്ങളും തത്സമയം യൂടൂബിലും ഫെയ്സ്ബുക്കിലും കാണാം‌