കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല, തുടർച്ചയായ അഞ്ചാം മത്സരത്തിലും പരാജയം

Newsroom

രാംകോ കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒരു പരാജയം കൂടെ. ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കെ എസ് ഇ ബിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്‌. ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് കെ എസ് ഇ ബി സ്വന്തമാക്കിയത്‌. Img 20220309 Wa0095

ഇന്ന് രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ പോയത്. 48ആം മിനുട്ടിൽ നിഷോൺ സേവിയർ, 52ആം മിനുട്ടിലും 80ആം മിനുട്ടിലും നിജോൺ ഗിൽബർട്ടുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്‌.

ലീഗിലെ ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡിനോടും രണ്ടാം മത്സരത്തിൽ കോവളത്തോടും മൂന്നാം മത്സരത്തിൽ മുത്തൂറ്റ് എഫ് എയോടും നാലാം മത്സരത്തിൽ ലിഫയോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഈ വിജയത്തോടെ കെ എസ് ഇ ബി 7 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.